വയനാടിന്റെ കണ്ണീരും കേരളത്തിന്റെ കൈത്താങ്ങും

ഏറെ വൈകാരികമായ ഒരു ദിവസത്തിലൂടെ ആണ് ഞാൻ ഇന്ന് കടന്നുപോയത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് നമ്മളുടെ കേരളത്തിൽ ഇന്നു കാണാൻ ഇടയായ ഒരു ദുരന്തം തന്നെ ആണ് നിങ്ങൾ ഒന്ന് ആലോജിച്ചു നോക്കു ഒരു രാത്രി കഴിയുന്നത്തോടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ വീടും കുടുംബവുമെല്ലാം ഒന്ന് കണ്ണുചിമ്മി തുറക്കും മുന്നേ ഒലിച്ചുപോയെന്ന യാഥാർഥ്യം ആ പാവം ജനങ്ങൾ മനസിലാക്കണം. നാം ഉൾപ്പെടുന്നവർ ഇവിടെ വാർത്തകളിൽ അമ്പരന്ന് നില്കുന്നത് അല്ലാതെ കാര്യമായ് ഒന്നും ചെയ്യുന്നില്ലെങ്കിൽ നമ്മൾ ഒകെ ഈ പറയുന്ന ധാർമികതക്കും മര്യാദക്കൊന്നും ഒരു തീപ്പട്ടികൊള്ളിയുടെ വിലപോലും ഇല്ല എന്നത് ആണ് വാസ്തവം.

ഇന്നത്തെ ദിവസം തന്നെ എടുത്തു നോക്കിയാൽ നിരവധികാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിച്ചിരുന്നേനെ എന്നാൽ നമ്മളിൽ എത്രപേർ ഇതിനായ് തുനിഞ്ഞിറങ്ങി എന്നതും ചിന്തിക്കണം. 
കുറെ മണ്ണുണികൾ കളക്ടർ അവധി പറയുന്നതും കാത്ത് അദ്ദേഹത്തിന്റെ ഫേസ്ബുക്കിന്നെമുന്നിൽ കുത്തിയിരിക്കുന്നു മറ്റുചിലർ 'pray for wayanad' എന്ന ഇൻസ്റ്റാ സ്റ്റോറിയും പോസ്റ്റ്‌ ചെയ്ത് വെറുതെ വീട്ടിൽ ഇരിക്കുന്നു. ഈ കണ്ട കോലാഹലം എല്ലാം ഉണ്ടായിട്ടും ഇരിക്കുന്ന സ്ഥലത്ത് നിന്നും നീ ഒന്നും എനിക്കുന്നില്ലഗിൽ അവിടെയും ഇവിടെയും ഇരിക്കുന്ന രാഷ്ട്രിയകാരെയോ മാധ്യമങ്ങളെയോ കുറ്റം പറയുന്ന ഇൻസ്റ്റാ പോസ്റ്റുകൾക്ക് ലൈക്‌ അടിച്ച് സമയംകളയാതെ നാം എന്ന പൗരന്റെ കരുത്ത് നമ്മൾ തന്നെ കാണിക്കേണ്ടത് ഉണ്ട്.

ഇന്നു തന്നെ ഞാൻ കാണുകയുണ്ടായി സിനിമ താരവും നടിയുമായ നിഖില വിമൽ ഒരു ധനസഹായത്തിൻ അപ്പുറത്തേക്ക് അവിടെ ഒരു ക്യാമ്പ് സെന്റർ ഇൽ ഒരു വോളന്റീർ ഇനെ പോലെ ഇതിനായി പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഉള്ളവരെ പോലെ നമ്മൾ സാധാരണ ജനങ്ങളും അവർക്കു വേണ്ടി അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും നമ്മളാൽ കഴിയാവുന്ന രീതിയിൽ സഹായിക്കുകയും വേണം. അല്ലാതെ അവനും ഇവനും പറയുന്ന തെറിയും സംസാരവും കേട്ട് യൂട്യൂബ് നോക്കി ഇരിക്കാതെ പണ്ടൊരിക്കൽ കേരളം കത്തിക്കാൻ നിന്ന അന്മാർത്ഥയുടേയും ചങ്കുറ്റത്തിന്റെയും പകുതി നമ്മൾ കാണിച്ചാൽ ഇന്നു നമുക്ക്ത ഈ വിപത്തിനെ തടഞ്ഞു നിർത്താം.അതുകൊണ്ട് നാം  ഓരോരുത്തരും നമ്മളുടെ ഈ സമയം വയനാട്ടിൽ ഇനി ഒരു ജീവൻ കൂടി പൊലിയരുത് എന്ന ചിന്തയോടെ പ്രവർത്തിക്കുക.

Comments