മഴവിൽ ഇന്ന് ഒരു ചർച്ച വിഷയം

         നമസ്കാരം എന്തുകൊണ്ട് ഈ വിഷയം എന്ന് ചോദിച്ചാൽ നിലവിൽ സംസാരിക്കാൻ ഇതിലും കാലിക പ്രസക്തി ഉള്ള മറ്റൊരു വിഷയം നമ്മൾ യുവാക്കളുടെ ഇടയിൽ ഉണ്ടോ എന്നതും സംശയം ആണ്.  കാരണം മറ്റൊന്നും അല്ല ഇത് ഇപ്പോൾ വളരെ ചർച്ച ചെയ്യപെടുന്നതും  നമ്മളുടെ നാട്ടിലും ലോകം മുഴുവൻ ഇതിനെ പറ്റി സംസാരിക്കുകയുമാണ് ചെയ്യുന്നത്. എന്തിരുന്നാലും ചില അഭിപ്രായങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു ചിലർ ഇവൻ ന്യൂജൻ ചിന്താഗതി ആണെന്നും ഞാൻ ഇതിനെ പിന്താങ്ങുന്നു എന്ന വാദവുമായ് വരാം. മറ്റുചിലർ വേണമെങ്കിൽ എന്നെ വിമർശിക്കാം കാല മാറ്റം വരുത്താത്ത ഒരു എഴുത്തുകാരൻ എന്നും പറഞ്ഞേക്കാം എന്തുമാകട്ടെ.


ആദ്യം തന്നെ എന്റെ നിലപാടുകൾ വക്തമാകാം ഞാൻ ഒരു lgbtq എന്ന സംഘടനയുടെ ആളോ അല്ല എനിക്ക് പറയാൻ ഉള്ളത് ഇങ്ങനെ ഉള്ളവർ നമുക്ക് ഈ സമൂഹത്തിന്  അനിവാര്യമാണോ എന്നത് ആണ്. ഞാൻ പറയുകയാണങ്കിൽ ഒത്തിരി അതികം പേർ തങ്ങളുടെ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളെ സംസാരിക്കാനാവാതെ വിഷമിക്കുന്നുണ്ട് അവരെ എല്ലാം ഈ സംഘടനകൾ സംരക്ഷിക്കുക ഓ അവരുടെ കൂടെ അവർക്കായ് നിൽക്കുകയും ചെയുന്നെങ്കില്ല അത് തീർത്തും നല്ലത് ആണ്. എന്നാൽ നിങ്ങൾ നോക്കു എത്ര പേർക്ക് വേണ്ടി ഇവർ സംസാരിക്കുന്നുണ്ടെന്നും ഇവർ മൂലം സഹായം ലഭിച്ചവർ ആരെല്ലാം എന്നും.
ഇല്ലെന്നവാദം ഞാൻ പറയുന്നില്ല എന്തിരുന്നാലും കൂടെ ആളെക്കൂട്ടുക മാത്രം അല്ല നിരവതി കാര്യങ്ങൾ സമൂഹത്തിനായ് ചെയ്യണം എന്ന നിലപാട് കൂടെ എടുക്കേണ്ടത് ഉണ്ട് 

ഈ ഇടെ ഒരു പ്രശസ്ത ഇൻഫ്ലുൻസർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാൾ പറയുക ഉണ്ടായി നമ്മൾ പ്രതീക്ഷ ഓടെ വളർത്തി കൊണ്ട് വരുന്ന ഈ പുതു തലമുറ തല തെറിച്ച തെണ്ടികൾ ആയിട്ട് ആണത്രേ വളരുന്നത് എന്ന്. മിസ്റ്റർ എനിക്ക് നിങ്ങളോട് പറയാനുള്ളത്  അങ്ങനെ എങ്കിൽ അവരെ പൗരബോധം ഉള്ളവരാകാതെ നിങ്ങൾ നിങ്ങളുടെ വീഡിയോസിൽ കാണിക്കുന്നത് പോലെ മേക്കപ്പ് അപ്പ്‌ ഇട്ടു ആടി ആടി നടക്കാൻ ആണോ പഠിപ്പിക്കണ്ടത് എന്ന ചോദ്യം ചോദിക്കാനായ് നിർബന്ധിതനായീ പോകുകയാണ് ആ  പ്രസ്താവന എത്ര ലജ്ജാവഹം. മനുഷ്യനെ മനുഷ്യൻ ആകാതെ സ്വന്തമായ് പക്ഷി ആണെന്നും പട്ടി ആണെന്നും പറയിപ്പിക്കുന്ന ഈ പ്രവണത നിർത്തണം ഇല്ലെങ്കിൽ ഇന്നല്ലങ്കിൽ നാളെ മഴവിൽ കൊടി കത്തിക്കാൻ പൗരബോഭം ഉള്ള ജനങ്ങൾ നീങ്ങി എന്ന് വരാം. പകരം മനുഷ്യൻ വരുന്ന മാറ്റങ്ങളെ ഉൾ കൊണ്ട് നിങ്ങൾ അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത് അല്ലാതെ മറ്റുള്ളവരുടെ കമന്റ്‌ ബോക്സിൽ മര്യാദ ഇല്ലാതെ സംസാരിക്കാനും അവരെ ബുള്ളി ചെയ്യാനും അല്ല പോകേണ്ടത്. 

ഇനി മനുഷ്യരാശിക് നിരവതി മാറ്റങ്ങൾ അവരുടെ ശരീരഘടനയ്ക്കും സ്വഭാവത്തിനും മാറ്റങ്ങൾ വരാം അപ്പോഴെല്ലാം അവരെ പരിഹസിക്കാതെ മര്യാദയുടെ ഭാഷയിൽ സംസാരിക്കുക എന്നത് ആണ് വേണ്ടത് . 
സ്വഭാവികമായ മാറ്റം അവരുടെ കാര്യങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വ്യക്തമായ കൗൺസിലിങ്ങും കാര്യങ്ങളിലും നൽകി അവരെ അവരുടേതായ ശരിയായ രീതിയിൽ 
മാറാൻ അനുവദിക്കുക അതല്ലെങ്കിൽ നേരുത്തേ പറഞ്ഞവരെ പോലെ ഉള്ളവരുടെ ഹീനമായ പ്രവർത്തികൾ മൂലം മാറിപോയ പാവങ്ങൾ ആണ് അവരെങ്കിൽ അവരെ ചേർത്തു നിർത്തി പറഞ്ഞു കൊടുക്കുക. തള്ളികളയാൻ എല്ലാവർക്കും എളുപ്പം ആണ് അടുത്ത് നിർത്തി പറഞ്ഞു കൊടുക്കാൻ കഴിയണം ശരിയും തെറ്റുമെല്ലാം. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് സ്വന്തം മകളെയും അവരുടെ മാനസിക അവസ്ഥയെയും ആണ്. 

നിരവധി അവഗണനകൾ നേരിടുന്ന ഒത്തിരി പേർ നമ്മുടെ ചുറ്റും ഉണ്ട് തങ്ങളുടെ അല്ലാത്ത തെറ്റു മൂലം മാറ്റി നിർത്തപ്പെട്ടവർ കുറെ മഴവിൽ സംഘടന കാരണം ഉള്ള ജീവിതംവരെ അവർക്ക് മനസമാധാനം ഇല്ലാതെ ആണ് പൊയ്‌കൊണ്ട് ഇരിക്കുന്നത്.
രാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകം ആണ് എന്നെ ഈ കുറിപ്പ് എഴുതാനായ് പ്രചോധിപ്പിച്ചത് അതിലേ മല്ലി എന്ന കഥാപാത്രത്തെ ഒരു വയനാകാരനും മറക്കുവാൻ സാധിക്കില്ല. പലതും ഇനിയും സംഭവിക്കും അപ്പോഴെല്ലാം നമുക്ക് 
ഇത്തരത്തിൽ ഉള്ള ചർച്ചകളിലൂടെ സംവധിച്ചുകൊണ്ടിരിക്കാം നന്ദി. 

Comments