ബഹിരാകാശതുള്ള ചില കുലസ്ത്രീകൾ
ബഹിരകാശതുള്ള ചില കുൽസ്ത്രീകൾ
ആരാണ് കുലസ്ത്രീകൾ ഇതിന്റെ ശരിയായ വ്യാഖ്യാനം കുലതിന്റെ മഹിമകൾ തെറ്റാതെ കാത്തുസുക്ഷിക്കുന്ന സ്ത്രീ ആണ് കുലസ്ത്രീകൾ എന്നാൽ ഇന്ന് അതു തീർത്തും വേറെ രീതിയിൽ വ്യാഖ്യാനിക്കുന്നതിനു കാരണമായതും സ്ത്രീകൾ തന്നെ ആണ് എന്നത് ആണ് വാസ്തവം ഈ കഴിഞ്ഞ ദിവസം കുടുംബത്തിൽ നടന്ന ഒരു ചർച്ച ആണ് ഈ വിഷയം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത് പറയുവാൻ ഞാൻ താല്പര്യപെടുന്നില്ല എന്നാൽ ഈ വിഷയത്തെ കുറിച് ഇവിടെ ചർച്ച ചെയ്യാൻ ഞാൻ ഒരുക്കം ആണ്.
ഈ കാലഘട്ടത്തിൽ സ്വന്തം ആഗ്രഹങ്ങളും സ്വന്തം ഇഷ്ടങ്ങളും മറച്ചു വെച്ച് ഭർത്താവിന്റെ ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിച്ച് ആ ജീവിതം തന്നെ തന്റെ മകളില്ലേക്ക് അടിച്ചേല്പിക്കുന്നത് ഒരു തരം കുലസ്ത്രി പരമായ ആശയം ആണ്. പിന്നെ അപ്പുറത്തെ വീട്ടിലെ കുട്ടി അവൾക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിച് പുറത്ത് ഇറങ്ങിയാൽ അത് കണ്ണിനു പിച്ചില്ലേൽ നാട്ടുകാരോട് അപവാദം പറഞ്ഞു നടക്കുന്നവരും ഒരു വീട്ടിൽ ഒരു മകനും മകളും ആണ് ഉള്ളതെങ്കിൽ വീട്ടിലെ പണി മുഴുവൻ ആ മകളിൽ തന്നെ ഏല്പിച്ചു കൊടുക്കുന്നുണ്ടെങ്കിൽ അവരും ഒരു കുലസ്ത്രി ആണ്. ആണയാൽ വീട്ടുജോലി ചെയ്യണ്ട എന്ന ആശയം പേറി നടക്കുന്നവരും കുലസ്ത്രീകൾ ആണ്. എന്നാൽ ഇവർ ആരും അല്ല യഥാർത്ഥ കുലസ്ത്രീകൾ അവൾ സ്വന്തം കുലതിനായി പോരാടുകയും സ്ത്രീത്തതിനെ മാനിക്കാത്തവരെ വാക്കുകൊണ്ടും ആയുധം കൊണ്ടും എതിർത്തവർ ആണ് അങ്ങനെ നോക്കുമ്പോൾ അടിച്ചു അമർത്ത പെട്ടിട്ടും മുന്നിൽ നിന്നു തെറ്റിനെതിരെ പോരാടിയവർ ആണ് കുലസ്ത്രീകൾ അങ്ങനെ ആണെങ്കിൽ ഞാൻ പറയും
കെ ആർ ഗൗരിഅമ്മയ്യും, ജാൻസി റാണിയും, നങ്ങേലിയും ആണ് യഥാർത്ഥ കുലസ്ത്രീകൾ.
എന്നാൽ ഇന്ന് കാലത്തു എതിർത്തു ചോദിക്കുന്ന സ്ത്രീ വിഭാഗത്തെ ഫെമിനിച്ചി എന്നാ പേരു പറയുകയും അവരെ പല രീതിയിലും അപമാനിക്കുകയും ചെയുന്നു ഇത്തരത്തിൽ ഉള്ള പെൺകുട്ടികളെ സമൂഹം തന്ഇഷ്ടകാരി എന്നും അഹങ്കാരി എന്നും എല്ലാം വിളിക്കുന്നു.
ഈ കഴിഞ്ഞ ഇടെ ഒരു സിനിമയിൽ ഞാൻ ഒരു സീൻ കാണുക ഉണ്ടായി അതിൽ അഭിനയിച്ച അഭിനേത്രി പറയുക ഉണ്ടായി " മാധവികുട്ടിയെ എല്ലാർക്കും ഇഷ്ടം ആണ് എന്നാൽ വീട്ടിൽ ഒരു മധുവികുട്ടി ഉണ്ടായാൽ ആരും സമ്മതിക്കില്ല" ഇത് തന്നെ ആണ്
ഇതാണ് ഈ നാട്ടിലെ സത്യം സ്ത്രീകൾക്കു വേണ്ടി സംസാരിക്കാൻ സ്ത്രീകൾ തന്നെ വേണം. അതുകൊണ്ട് തന്നെ സ്ത്രീകൾ ഓരോരുത്തരും മയക്കം അവസാനിപ്പിച്ചു ഉണരുക നിങ്ങൾക്കായി വിജയത്തിന്റെ ഉദയ സൂര്യൻ കാത്തിരിക്കുന്നു ആ വെളിച്ചത്തിലേക്ക് ഉള്ള താക്കോൽ നിങ്ങൾ തന്നെ ആണ് സത്യം എന്നത് പോലെ അതും ഒരു ദിവസം മാറനിക്കി പുറത്തവരും അന്ന് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വാതന്ത്രം തിരിച് അറിയും
Comments
Post a Comment